വ്യാഴാഴ്ച ഗോകുലം കേരളക്ക് നിർണായക മത്സരം, പ്രവേശനം സൗജന്യം

specialdesk

ഗോകുലം കേരള എഫ്‌സി ഐലീഗിൽ നിലനിൽപ്പിനായി പോരാടുകയാണ്. വ്യാഴാഴ്ച റെലഗേഷനിൽ നിന്നും കരകയറാനുള്ള പോരാട്ടത്തിന് ഐസോളിനു എതിരെ സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുന്ന ഗോകുലം കേരള ആരാധകർക്കായി പ്രവേശനം സൗജന്യമാക്കിയിരിക്കുകയാണ്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം ഗോകുലം കേരള എഫ്‌സി പുറത്തുവിട്ടത്.

ഇന്ത്യൻ സമയം ഉച്ചക്ക് ശേഷം 3.30നു ആണ് മത്സരം തുടങ്ങുക.