ഗോകുലം കേരള എഫ് സി ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ

പ്രീസണിൽ ഇന്ന് നടൽകുന്ന മത്സരത്തിൽ കേരള ക്ലബായ ഗോകുലം കേരള എഫ് സി ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ നേരിടും. ബെംഗളൂരു എഫ് സിയുടെ ട്രെയിനിങ് ഗ്രൗണ്ടായ ബെല്ലാരിയിൽ വെച്ച് ആയിരിക്കും പോരാട്ടം നടക്കുക. ബെല്ലാരിയിൽ വെച്ച് നടന്ന കഴിഞ്ഞ മത്സരത്തിൽ ഐ ലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്സിനെ ബെംഗളൂരു എഫ് സി തോൽപ്പിച്ചിരുന്നു.

ഗോകുലം കേരള എഫ് സി കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി ആയിരുന്നു നേരിട്ടത്. ആ മത്സരത്തിൽ ഗോകുലം മുംബൈ സിറ്റിയെ 1-1 എന്ന സമനിലയിൽ പിടിച്ചിരുന്നു. പ്രീസീസണിലെ ആദ്യ വിജയം തേടിയാകും ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങുന്നത്.

Previous articleഇന്റർ മിലാന്റെ സീരി എ കിരീടം എടുത്ത് കളയണം എന്ന് യുവന്റസ് അപ്പീൽ
Next articleവനിതാ ചാമ്പ്യൻസ് ലീഗ്, പ്രീക്വാർട്ടർ തീരുമാനമായി