ഇന്റർ മിലാന്റെ സീരി എ കിരീടം എടുത്ത് കളയണം എന്ന് യുവന്റസ് അപ്പീൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2005-06 സീസണിലെ ഇന്റർ മിലാന്റെ സീരി എ കിരീടം അവരിൽ നിന്ന് എടുത്ത് കളയണം എന്ന് ഒരിക്കൽ കൂടെ അപ്പീൽ നൽകിയിരിക്കുകയാണ് യുവന്റസ്. കഴിഞ്ഞ ദിവസമാണ് ഇന്ററിനെതിരെ യുവന്റസ് പുതിയ അപ്പീൽ നൽകിയത്. 2005-06ൽ യുവന്റസ് ആയിരുന്നു ലീഗ് കിരീടം നേടിയിരുന്നത്. അന്ന് 91 പോയന്റുമായി യുവന്റസ് കിരീടം നേടി എങ്കിലും ഒത്തുകളി വിവാദങ്ങൾ കാരണം കിരീടം യുവന്റസിൽ നിന്ന് നീക്കി രണ്ടാമതുള്ള ഇന്റർ മിലാന് നൽകുകയായിരുന്നു.

മുമ്പും ഈ തീരുമാനത്തിനെതിരെ യുവന്റസ് പരാതി കൊടുത്തിരുന്നു എങ്കിലും അന്നൊക്കെ പരാതി തള്ളുകയായിരുന്നു. യുവന്റസ് ഇന്റർ മിലാൻ പോരാട്ടം സീരി എ യിൽ അടുത്ത ആഴ്ച നടക്കാൻ ഇരിക്കെ ആണ് ഈ പുതിയ പരാതി വന്നിരിക്കുന്നത്. ഇന്റർ മിലാൻ ആണ് ഇപ്പോൾ സീരി എയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.