ഗോകുലം കേരള എഫ് സിയുടെ മത്സരങ്ങൾ ഇനി 24 ന്യൂസിൽ കാണാം

ഐ ലീഗിലെ ഗോകുലം കേരള എഫ് സിയുടെ ആദ്യ മത്സരം കാണാൻ കഴിയാതെ വിഷമിച്ചു നിൽക്കുന്ന ആരാധകർക്ക് ആശ്വാസ വാർത്ത. ഇനി മുതൽ ഗോകുലം കേരള എഫ് സിയുടെ എല്ലാ ഐലീഗ് മത്സരങ്ങളും മലയാളം വാർത്ത ചാനലായ 24ന്യൂസിൽ കാണാം. ഇനി എല്ലാ മത്സരങ്ങളും മലയാളം കമന്ററിയുമായി തത്സമയം ടെലിക്കാസ്റ്റ് ചെയ്യുമെന്ന് 24ന്യൂസ് അറിയിച്ചു.

ഐ ലീഗിൽ ഗോകുലത്തിന്റെ ആദ്യ മത്സരം ഐലീഗ് ടെലിക്കാസ്റ്റ് അവകാശമുള്ള ഡി സ്പോർട് പ്രക്ഷേപണം ചെയ്തിരുന്നില്ല. കഴിഞ്ഞ സീസണിൽ ഫ്ലവേഴ്സ് ചാനൽ വഴിയും മലയാളത്തിൽ ഗോകുലം കേരള എഫ് സി മത്സരങ്ങൾ തത്സമയം എത്തിയിരുന്നു. ഗോകുലം കേരള എഫ് സി മത്സരങ്ങൾ ഒഴികെ ബാക്കി എല്ലാം ഡി സ്പോർടിൽ ടെലിക്കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഡി സ്പോർടിന്റെ ഐലീഗ് ടെലിക്കാസ്റ്റ് മികവില്ലാത്തത് ആണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.