“മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ സന്തോഷവാനായിരുന്നു” – ജോസെ

- Advertisement -

ഇന്ന് പ്രീമിയർ ലീഗിൽ ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലാണ് പോര്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ജോസെ മൗറീനോയുടെ മാഞ്ചസ്റ്ററിലേക്കുഅ തിരിച്ചുവരവ് കൂടിയാകും ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയത്തിലേക്ക് തിരികെ പോകാൻ സന്തോഷമേ ഉള്ളൂ എന്ന് ജോസെ പറഞ്ഞു.

തന്നോട് ഒരുപാട് സ്നേഹം ഉള്ളവർ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ. കഴിഞ്ഞ തവണ താൻ മാഞ്ചസ്റ്ററിൽ ഫുട്ബോൾ നിരീക്ഷകനായി പോയപ്പോൾ തനിക്ക് കിട്ടിയ വരവേൽപ്പ് തന്നെ ഞെട്ടിച്ചിരുന്നു എന്നും ജോസെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ പ്രവർത്തിച്ച സമയത്ത് താൻ സന്തോഷവാൻ ആയിരുന്നു എന്നും ജോസെ പറഞ്ഞു. എന്നാൽ ഇന്ന് അവരെ എങ്ങനെ തോൽപ്പിക്കാം എന്ന ലക്ഷ്യത്തോടെയാണ് പോകുന്നത് എന്നും ജോസെ പറഞ്ഞു.

Advertisement