ഗോകുലത്തിന്റെ പുതിയ ഹോം ജേഴ്സി എത്തി |Gokulam Kerala 22-23 Home Kit Released

Newsroom

20220802 213344

ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി അവരുടെ പുതിയ സീസണായുള്ള ഹോം ജേഴ്സി അവതരിപ്പിച്ചു. ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒരു ഗംഭീര വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഗോകുലം കേരളയുടെ ഹോം ജേഴ്സി പ്രകാശനം നടന്നത്. സ്ഥിരം ഹോം ജേഴ്സിയുടെ നിറത്തിൽ തന്നെയാണ് ഡിസൈൻ. സെഗ ആണ് ജേഴ്സികൾ ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഉടൻ ഗോകുലത്തിന്റെ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നത്. പുതിയ സീസണായി ഒരുങ്ങുന്ന ഗോകുലം ഇപ്പോൾ കേരള വനിതാ ലീഗിൽ പങ്കെടുക്കാനായുള്ള ഒരുക്കത്തിലാണ്. വനിതാ ലീഗിൽ തന്നെ ആകും ക്ലബ് ആദ്യമായി ഈ ജേഴ്സിയിൽ അണിനിരക്കുക.

Img 20220802 213444Img 20220802 213430Img 20220802 213415

Story Highlights – Gokulam Kerala 22-23 Home Kit Released