ഗോകുലം കേരള എഫ് സി നാളെ നടക്കുന്ന മത്സരത്തിൽ രണ്ട് സർപ്രൈസുകൾ ഒരുക്കുമെന്ന് ബിനോ ജോർജ്ജ്. രണ്ട് അരങ്ങേറ്റക്കാർ ആകും ഗോകുലത്തിന്റെ ഈ സർപ്രൈസ്. തങ്ങളുടെ ആറാം വിദേശ താരം ആകും ആദ്യത്തെ സർപ്രൈസ്. ലോൺ അടിസ്ഥാമത്തിൽ ഒരു വിദേശ താരവുമായി ധാരണയിൽ എത്തിയിട്ടുണ്ട് എന്ന് ബിനോ ജോർജ്ജ് ഇന്ന് പറഞ്ഞു. നാളെ കളത്തിൽ ഈ പുതിയ വിദേശ താരത്തെ കാണാം. ഇംഗ്ലീഷ് താരമായ അന്റോണിയോ ജർമ്മൻ ടീം വിട്ട ഒഴിവിലേക്കാണ് ഗോകുലം കേരള എഫ് സി പുതിയ വിദേശ താരത്തെ എത്തിക്കുന്നത്. എന്നാൽ വിദേശ താരം ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് ബിനോ ജോർജ്ജ് ഉറപ്പ് പറഞ്ഞില്ല.
കാശ്മീരിമെതിരായ മത്സരമായതിനാൽ തന്നെ രണ്ടാമത്തെ സർപ്രൈസ് ഒരു കാശ്മീരി താരമാണ്. കാശ്മീരി യുവതാരമായ ഡിമ്പിൾ ഭഗത് നാളെ ഗോകുലം മാച്ച് സ്ക്വാഡിൽ ഉണ്ടാകും.താരത്തിന്റെ അരങ്ങേറ്റം നാളെ ഉറപ്പിക്കും എന്ന് ബിനോ ജോർജ്ജ് പറഞ്ഞു. ബംഗാളിനോട് കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ഗോകുലം കേരള എഫ് സി വിജയ വഴിയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയാണ്.













