ഗോകുലം എഫ് സിക്ക് പുതിയ സ്പോൺസർ. പുതിയ സീസണിൽ ഗോകുലത്തിനൊപ്പം കൈകോർത്ത് സ്പോർട്സ് ന്യൂട്രീഷൻ ബ്രാൻഡായ ഫാസ്റ്റ് ആൻഡ് അപ്പ്. ഗോകുലത്തിനായുള്ള ന്യൂട്രീഷൻ ഇനി വിതരണം ചെയ്യുക ഫാസ്റ്റ് ആൻഡ് അപ്പ് ആകും. ലോകോത്തര സ്പോർട്സ് ബ്രാൻഡായ എയറോന്യൂട്രിക് സ്പോർട്സ് ബ്രാൻഡിന്റെ ന്യൂട്രീഷൻ ബ്രാൻഡാണ് ഫാസ്റ്റ് അപ്പ്.
ഫാസ്റ്റ് ആൻഡ് അപ്പുമായുള്ള സഹകരണം ഗോകുലം എഫ് സിക്ക് മികച്ച രീതിയിൽ സഹായകരമാകും എന്നും. താരങ്ങൾക്ക് മെച്ചപ്പെട്ട ന്യൂട്രീഷൻ ഇത് ഉറപ്പിക്കും എന്ന് ഗോകുലം ക്ലബ് ഫിസിയോ അദിത്ത് പറഞ്ഞു. ഗോകുലവുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എയറീന്യൂട്രിക്സ് സി ഇ ഒ വിജയരാഘവൻ വേണുഗോപാൽ പറഞ്ഞു.
ന്യൂട്രീഷന്റെ ആവശ്യത്തെ കുറിച്ച് ഇന്ത്യൻ കായിക മേഖലക്ക് കൂടുതൽ ബോധവൽക്കരണം നടത്താനുള്ള ഒരു തുടക്കം കൂടിയാണ് ഗോകുലവുമായുള്ള സഹകരണം എന്നും വിജയരാഘവൻ വേണുഗോപാൽ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial