ഗോകുലം കേരളയ്ക്ക് ഒരു പുതിയ റൈറ്റ് ബാക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, ജൂലൈ 2: ഗോകുലം കേരള എഫ് സി മണിപ്പൂർ സ്വദേശിയും റൈറ്റ് ബാക്കുമായ ദീപക് സിങ്ങുമായി കരാറിൽ എത്തി. ഈ സീസണിലെ ഗോകുലത്തിന്റെ നാലാമത്തെ സൈനിങ്‌ ആണ് 24 വയസ്സുള്ള ദീപക് സിങ്.

മണിപ്പൂരിലെ പ്രാദേശിക അക്കാഡമിയിലൂടെ വളർന്നു വന്ന ദീപക്, റോയൽ വഹിങ്‌ദോഹ് എഫ് സിയിലൂടെ ആയിരിന്നു പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം. പിന്നീട് ട്രാവു എഫ് സിയെ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ജേതാക്കളാക്കുന്നതിന് മുഖ്യ പങ്കു വഹിച്ചു.

കഴിഞ്ഞ സീസണിൽ നേരൊക്കയ്ക്കു വേണ്ടി ബൂട്ട് കെട്ടിയ ദീപക്, 11 കളികളിൽ സ്റ്റാർട്ട് ചെയ്തു.

“ഗോകുലത്തിന്റെ കളി എല്ലാവരും കഴിഞ്ഞ പ്രാവശ്യം കണ്ടതാണ്. ആകർഷകമായ ഫുട്ബോളാണ് അവര് കളിക്കുന്നത്. ആ കളിയുടെ ഭാഗമായി തീരുവാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്. ഈ വർഷവും ഐ ലീഗ് നേടുകയും എ എഫ് സി കപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുകയാണ് ക്ലബ്ബിന്റെ ലക്‌ഷ്യം.” ദീപക് പറഞ്ഞു.

“ഫുൾബാക്ക് പൊസിഷനിൽ ഊന്നിയ കളിയാണ് ഗോകുലത്തിന്റേത്. അതിനു ചേർന്ന കളിക്കാരനാണ് ദീപക്. ഈ പ്രാവശ്യം എ എഫ് സി കപ്പും ഉള്ളത് കൊണ്ട് വളരെയധികം തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. അതിനു ഉതുകുന്ന കളിക്കാരെയാണ് ക്ലബ് തിരഞ്ഞെടുക്കുന്നത്,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.