ഫ്രഞ്ച് യുവ മിഡ്ഫീൽഡർ സൗമരെ ലെസ്റ്റർ സിറ്റിയിൽ

20210702 200729

ലിഗ് 1 ചാമ്പ്യൻ‌മാരായ ലില്ലെയിൽ‌ നിന്നും യുവ മിഡ്‌ഫീൽ‌ഡർ‌ ബൗബകരി സൗമരെയെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി. മിഡ്ഫീൽഡർ ലെസ്റ്റർ ക്ലബുമായി അഞ്ച് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ലില്ലെക്കായി നൂറിലധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം ലില്ലെ നേടിയതിൽ വലിയ പങ്ക് സൗമരെക്ക് ഉണ്ടായിരുന്നു.

യുവേഫ യൂറോപ്പ ലീഗിലെ എട്ട് മത്സരങ്ങൾ ഉൾപ്പെടെ കഴിഞ്ഞ സീസണിൽ ലിലെക്കായി 40 മത്സരങ്ങളിൽ  താരം കളത്തിൽ ഇറങ്ങി.

“പ്രീമിയർ ലീഗിലേക്കും ലെസ്റ്റർ പോലുള്ള ഒരു വലിയ ക്ലബിലേക്കും വന്നതിൽ താൻ അഭിമാനിക്കുന്നു. ഒരു കളിക്കാരനെന്ന നിലയിൽ എന്റെ പുരോഗതിക്ക് ഈ നീക്കം എന്നെ സഹായിക്കും” കരാർ ഒപ്പുവെച്ച ശേഷം സൗമരെ പറഞ്ഞു.

മിഡ്ഫീൽഡർ പാരിസ് എഫ്‌ സിയിലൂടെ ആണ് കരിയർ ആരംഭിച്ചത്. 2011 ൽ പി‌എസ്‌ജി യൂത്ത് ടീമിൽ എത്തിയ താരം 2017ൽ ആണ് ലില്ലെയിൽ എത്തിയത്.