വിജയവഴിയിൽ തിരികെയെത്താൻ ഗോകുലം കേരള എഫ് സി ഇന്ന് കോഴിക്കോടിന്റെ മണ്ണിൽ

ഐ ലീഗിൽ വിജയവഴിയിലേക്ക് തിരികെയെത്താൻ ആകും എന്ന പ്രതീക്ഷയിൽ ഗോകുലം കേരള എഫ് സി ഇന്ന് കോഴിക്കോട് ഇറങ്ങും. ഇന്ന് ഐസാളിനെയാണ് ഗോകുലം കേരള എഫ് സി നേരിടുന്നത്‌. ഐസാളിനെതിരെ ഇതുവരെ ജയിക്കാൻ കഴിയാത്ത ഗോകുലം കേരള എഫ് സി ഇന്ന് അത് സാധിക്കും എന്ന പ്രതീക്ഷയിലാണ്. സസ്പെൻഷൻ കഴിഞ്ഞ് ആൻഡ്രെ എറ്റിയെന്നെ തിരികെയെത്തും എന്നത് ഗോകുലത്തിന് കരുത്തു നൽകും.

ലീഗിൽ ഇതുവരെ മൂന്ന്‌ മത്സരങ്ങൾ കളിച്ച ഗോകുലം രണ്ട് വിജയങ്ങളും ഒരു തോൽവിയുമായി ആറു പോയന്റുനായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്‌. ആറു പോയന്റുള്ള ഐസാൾ ആറാം സ്ഥാനത്താണ്. പക്ഷെ ഐസാൾ അഞ്ചു മത്സരങ്ങൾ കളിച്ചു കഴിഞ്ഞിട്ടുണ്ട്. ഹെൻറി കിസേക, മാർക്കസ് ജോസഫ് എന്നിവരിൽ തന്നെയാകും ഗോകുലത്തിന് ഇന്നും പ്രതീക്ഷ. ഇന്ന് വൈകിട്ട് 7.15നാണ് മത്സരം. ഇന്ന് കളി തത്സമയം ടി വിയിൽ കാണാൻ ആകുമെന്ന് ഐലീഗ് പറയുന്നുണ്ട് എങ്കിലും കാത്തിരുന്ന് തന്നെ കാണണം.

Previous articleലബുഷാനെയ്ക്ക് ആദ്യ ഇരട്ട ശതകം, ഓസ്ട്രേലിയ അതിശക്തമായ നിലയിൽ
Next articleഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 454 റൺസിന് പുറത്ത്