ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 454 റൺസിന് പുറത്ത്

- Advertisement -

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 454 റൺസിന് അവസാനിച്ചു. 5 വിക്കറ്റിന് 410 എന്ന നിലയിൽ നിന്നാണ് ഓസ്ട്രേലിയ 454ന് ഓൾ ഔട്ട് ആകുന്ന അവസ്ഥയിലേക്ക് എത്തിയത്. ഓസ്ട്രേലിയയുടെ വാലറ്റം തകർന്നടിയുകയായിരുന്നു. ഇന്ന് രാവിലെ ഓസ്ട്രേലിയ ബാറ്റ്സ്മാൻ ലബുഷാനെ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 363 പന്തിൽ നിന്ന് 215 റൺസ് എടുത്താണ് ലബുഷാനെ പുറത്തായത്. 19 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ലബുഷാനെയുടെ ഇന്നിങ്സ്.

ഇന്ന് 22 റൺസ് എടുത്ത വേഡ്, 19 റൺസ് എടുത്ത ഹെഡ്, 35 റൺസ് എടുത്ത പെയ്ൻ, 22 റൺസ് എടുത്ത സ്റ്റാർക്ക്, 8 റൺസ് എടുത്ത കമ്മിൻസ്, 2 റൺസ് എടുത്ത പാറ്റിൻസൺ എന്നിവരുടെ വിക്കറ്റുകൾ ആൺ ഓസ്ട്രേലിയക്ക് നഷ്ടമായത്.

ന്യൂസിലാൻഡിനായി ഗ്രാൻഡ്ഹോമെ, വാഗ്നർ എന്നുവർ മൂന്ന് വിക്കറ്റു വീതം വീഴ്ത്തി.

Advertisement