ഗംഭീര വിജയവുമായി ഗോകുലം കേരള

20210126 022358

ഐ ലീഗിൽ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള വിജയ വഴിയിലേക്ക് തിരികെ വന്നു. ഇന്ന് നടന്ന മത്സരത്തിൽ നെരോകയെ നിലംപരിശാക്കിയാണ് ഗോകുലം കേരള മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. തുടക്കം മുതൽ അറ്റാക്ക് ചെയ്ത് കളിക്കാൻ ഇന്ന് ഗോകുലത്തിനായി. 23ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ഗോകുലം ലീഡ് എടുത്തത്. റാഷിദിന്റെ ഒരു ക്രോസ് നെരോക താരത്തിൽ തട്ടി വലയിൽ വീണു.

രണ്ടാം ഗോളും റാഷിദിന്റെ മികവായിരുന്നു. റാഷിദ് അഡ്ജയെ കണ്ടെത്തുകയും അഡ്ജ വലയിൽ എത്തിക്കുകയുമായിരുന്നു. 39ആം മിനുട്ടിൽ ജസ്റ്റിനിലൂടെ ഗോകുലം മൂന്നാം ഗോളും നേടി. ഇത്തവണ ദീപക് ദേവ്റാണിയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ജസ്റ്റിന്റെ ആദ്യ ഐ ലീഗ് ഗോളാണിത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഷരീഫ് മുഹമ്മദ് നാലാം ഗോളും നേടി. പിന്നീടാണ് നെരോക ആശ്വാസ ഗോൾ നേടിയത്.

ഈ വിജയത്തോടെ ഗോകുലം ആറു പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി.

Previous articleലമ്പാർഡിന് പകരക്കാരൻ ആയി, തോമസ് ടൂഹൽ എത്തും
Next articleസുദേവയെയും തോൽപ്പിച്ച് ചർച്ചിൽ ഐ ലീഗിൽ ഒന്നാമത് തന്നെ