സുദേവയെയും തോൽപ്പിച്ച് ചർച്ചിൽ ഐ ലീഗിൽ ഒന്നാമത് തന്നെ

20210126 025857

ഐ ലീഗിൽ ചർച്ചിൽ തുടക്കത്തിൽ തന്നെ വലിയ ലീഡിലേക്ക് പോവുകയാണ്. അവർ അവരുടെ സീസണിലെ മൂന്നാം വിജയവും സ്വന്തമാക്കി. ഇന്ന് ലീഗിലെ പുതുമുഖക്കാരായ സുദേവയെ ആണ് ചർച്ചിൽ ബ്രദേഴ്സ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചർച്ചിലിന്റെ വിജയം. ആദ്യ പകുതിയിലാണ് ചർച്ചിലിന്റെ രണ്ടു ഗോളുകളും വന്നത്.

19ആം മിനുറ്റിൽ ലുക മകെൻ ആദ്യ ഗോൾ നേടി. 36ആം മിനുട്ടിൽ മിറാണ്ട ആണ് രണ്ടാം ഗോൾ നേടി മൂന്ന് പോയിന്റ് ഉറപ്പിച്ചത്. ഈ വിജയത്തോടെ ചർച്ചിൽ ബ്രദേഴ്സിന് 10 പോയിന്റായി. ലീഗിൽ മറ്റു ടീമുകൾ ഒക്കെ ആറു പോയിന്റിലെ എത്തിയിട്ടുള്ളൂ.

Previous articleഗംഭീര വിജയവുമായി ഗോകുലം കേരള
Next articleബെയ്ലിന് ഗോൾ, സ്പർസ് എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ