കേരളത്തിന്റെ പച്ചപ്പുമായി ഗോകുലം കേരളയുടെ പുതിയ എവേ ജേഴ്സി എത്തി

Newsroom

ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി അവരുടെ പുതിയ സീസണായുള്ള എവേ ജേഴ്സി അവതരിപ്പിച്ചു. ഇന്ന് ട്വിറ്ററിലൂടെയാണ് ഗോകുലം കേരളയുടെ ജേഴ്സി പ്രകാശനം നടന്നത്. കേരളത്തിന്റെ പച്ചപ്പും കാടുകളും ആണ് ജേഴ്സി ഡിസൈനിന്റെ പ്രചോദനം. പച്ച നിറത്തിൽ ആണ് ജേഴ്സി. ജേഴ്സി ഐ എഫ് എ ഷീൽഡ് ടൂർണമെന്റിൽ ആകും ഗോകുലം ആദ്യമായി അണിയുക.

കേരളത്തിന്റെ മലനിരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് Mountain & Sunrise എന്ന തലക്കെട്ടിൽ നേരത്തെ ഹോം ജേഴ്സി ഗോകുലം അവതരിപ്പിച്ചിരുന്നു. ഗോൾ കീപ്പർ കിറ്റുകളും നേരത്തെ എത്തിയിരുന്നു. പുതിയ സീസണായി ഒരുങ്ങുന്ന ഗോകുലം ഇപ്പോൾ കൊൽക്കത്തയിൽ ആണ് ഉള്ളത്. മറ്റന്നാൾ ആദ്യ മത്സരത്തിന് ഗോകുലം ഇറങ്ങും.20201204 220825