ഷാക്കിബിനെ തിരികെ കേന്ദ്ര കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ബംഗ്ലാദേശ് ബോര്‍ഡ്

- Advertisement -

ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ കേന്ദ്ര കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ബോര്‍ഡ്. ബംഗ്ലാദേശിന്റെ വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പരമ്പര മുതലാകും താരത്തെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി.

ഐസിസിയുടെ വിലക്ക് നേരിട്ട താരത്തെ ആ സമയത്ത് കേന്ദ്ര കരാര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തന്നെ സമീപിച്ച ബുക്കികളുടെ വിവരം യഥാസമയത്ത് അറിയിക്കാതിരുന്നതിനാണ് ഐസിസിയുടെ നടപടി താരം നേരിടേണ്ടി വന്നത്.

സാധാരണ അന്താരാഷ്ട്ര, പ്രാദേശിക പ്രകടനങ്ങള്‍ വിലയിരുത്തിയാണ് താരങ്ങള്‍ക്ക് കരാര്‍ നല്‍കാറെങ്കിലും ഷാക്കിബിന്റെ കേസില്‍ അതിന്റെ ആവശ്യമില്ലെന്ന് അക്രം വ്യക്തമാക്കി. മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളുമുള്ള പരമ്പരയ്ക്ക് വേണ്ടി വിന്‍ഡീസ് ജനുവരി പകുതിയാകുമ്പോള്‍ ബംഗ്ലാദേശില്‍ എത്തും.

Advertisement