ചർച്ചിലിനെ സമനിലയിൽ കുരുക്കി ഗോകുലം കേരള എഫ്‌സി

Roshan

കരുത്തരായ ചർച്ചിൽ ബ്രദേഴ്‌സിനെ സമനിലയിൽ കുരുക്കി ഗോകുലം കേരള എഫ്‌സി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് സമനില പാലിച്ചത്. ഫിനിഷിങിലെ പോരായ്മയാണ് മത്സരത്തിൽ വ്യക്തമായ മുൻതൂക്കം ഉണ്ടായിട്ടും ഗോകുലം കേരളയ്ക്ക് വിനയായത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ കേരള ഡിഫന്സിന്റെ പിഴവിൽ നിന്നും വില്ലിസ് പ്ലാസ ഗോൾ നേടി ചർച്ചിലിനെ മുന്നിൽ എത്തിച്ചു. എന്നാൽ ഗോൾ തിരിച്ചടിക്കാനായി ഗോകുലം കേരള ആക്രമിച്ചു കളിച്ചതോടെ മത്സരം കനത്തു. 36ആം മിനിറ്റിൽ ഗോകുലം കേരള എഫ്‌സി സമനില പിടിക്കുകയും ചെയ്തു. മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ അരങ്ങേറ്റ താരം ക്രിസ്ത്യൻ സബയുടെ പാസിൽ നിന്നും അർജുൻ ജയരാജിന്റെ മനോഹരമായ ഒരു ഫിനിഷിങ്.

രണ്ടാം പകുതിയിലും കേരള ടീമിന്റെ ആധിപത്യം പ്രകടമായിരുന്നു. എന്നാൽ വിജയ ഗോൾ മാത്രം അകന്നു നിന്നു. ക്രിസ്ത്യൻ സബയുടെ ഒരു മികച്ച ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങുകയും ചെയ്തതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ടും മൂന്നും സ്ഥാനത്ത് തുടരുകയാണ്.