അണ്ടർ 18 ഐലീഗായി എലൈറ്റ് ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്ക് നാളെ തുടക്കമാകും. രണ്ട് ടീമുകളാണ് പ്ലേ ഓഫിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്. എം എസ് പി മലപ്പുറവും കേരള ബ്ലാസ്റ്റേഴ്സും. ഇരുടീമുകളും മത്സരങ്ങൾ നടക്കുന്ന ഗോവയിലേക്ക് തിരിച്ചു. കഴിഞ്ഞ യൂത്ത് ഐലീഗിൽ റണ്ണേഴ്സ് അപ്പായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ പ്രധാന മൂന്ന് താരങ്ങൾ സന്തോഷ് ട്രോഫി ക്യാമ്പിലാണ്. ഇത് പ്രതിസന്ധിയാണെങ്കിലും അതിനെ മറികടക്കാൻ കഴിയുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.
രണ്ട് ഗ്രൂപ്പുകളിൽ ആയി 10 ടീമുകൾ ആണ് പ്ലേ ഓഫ് റൗണ്ടിൽ ഉള്ളത്. എം എസ് പി മലപ്പുറം ഗ്രൂപ്പ് എ യിലും, കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിലും ആണ്. നാളെ ആദ്യ ദിവസത്തെ മത്സരത്തിൽ കഹാനി എഫ് സി എം എസ് പി മലപ്പുറത്തെ നേരിടും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം മറ്റന്നാൾ ആണ്. രാമൻ വിജയൻ സ്കൂൾ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികൾ.
ഗ്രൂപ്പ് എ: മാംഗ്ലൂർ എഫ് സി, മിനേർവ പഞ്ചാബ്, എം എസ് പി, റിയൽ കാശ്മീർ, കഹാനി എഫ് സി
ഗ്രൂപ്പ് ബി: ഐസാൾ, കേരള ബ്ലാസ്റ്റേഴ്സ്, ജംഷദ്പൂർ, ഷില്ലോങ് ലജോങ്, രാമൻ വിജയൻ