അണ്ടർ 18 ഐലീഗ് കിരീടവും മിനേർവ പഞ്ചാബിന്

- Advertisement -

അണ്ടർ 18 ഐലീഗ് കിരീടം മിനേർവ പഞ്ചാബ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ പൂനെ സിറ്റിയെ തോൽപ്പിച്ചാണ് മിനേർവ പഞ്ചാബ് കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മിനേർവ പഞ്ചാബിന്റെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 59ആം മിനുട്ടിൽ ചോതെയും, 67ആം മിനുട്ടിൽ തോയിബയുമാണ് മിനേർവയ്ക്കായി ഗോളികൾ നേടിയത്.

ചോതെ അവസാന മൂന്ന് മത്സരങ്ങളിലും മിനേർവയ്ക്കായി ഗോൾ നേടിയിരുന്നു. സെമിയിൽ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചായിരുന്നു മിനേർവയുടെ ഫൈനൽ പ്രവേശനം. ക്വാർട്ടറിൽ മോഹൻ ബഗാനെയും മിനേർവ തോൽപ്പിച്ചു. ഈ കിരീടം കൂടി ആയതോടെ ഇന്ത്യൻ ഐ ലീഗിലെ എല്ലാ കാറ്റഗറിയിലും മിനേർവയാണ് ഇപ്പോൾ ചാമ്പ്യന്മാർ.

അണ്ടർ 13 വിഭാഗത്തിലും, അണ്ടർ 15 വിഭാഗത്തിലും നേരത്തെ തന്നെ മിനേർവ കിരീടം നേടിയിരുന്നു. ഇപ്പോൾ ഐലീഗിലെ നിലവിലെ ചാമ്പ്യന്മാരും മിനേർവ പഞ്ചാബ് ആണ്.

Advertisement