സോൾശ്യാർ ജനുവരിയിലെ മികച്ച പരിശീലകൻ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾശ്യാർ പ്രീമിയർ ലീഗിൽ ജനുവരിയിലെ മികച്ച പരിശീലകനായി തിരഞ്ഞെടുകപ്പെട്ടു. സർ. അലക്‌സ് ഫെർഗൂസൻ 2012 ൽ ഈ അവാർഡ് നേടിയ ശേഷം ആദ്യമായി നേട്ടം ഓൾഡ് ട്രാഫോഡിൽ എത്തിക്കുന്ന പരിശീലകനാണ് സോൾശ്യാർ.

ജനുവരിയിൽ യുണൈറ്റഡ് നടത്തിയ അപരാജിത കുതിപ്പാണ് യുണൈറ്റഡ് പരിശീലകനെ നേട്ടത്തിന് അർഹനാകിയത്. ജനുവരിയിൽ 4 മത്സരങ്ങൾ കളിച്ച യുണൈറ്റഡ് 3 ജയവും ഒരു സമനിലയും നേടി. നിലവിൽ അഞ്ചാം സ്ഥാനത്ത് ഇരിക്കുന്ന അവർക്ക് നാളെ ഫുൾഹാമിന് എതിരെ ജയിക്കാനായാൽ ആദ്യ നാലിൽ ഇടം നേടാനാകും.

Advertisement