ഈസ്റ്റ് ബംഗാളിൽ ഉസ്ബെക്കിസ്ഥാൻ മിഡ്ഫീൽഡർ

Newsroom

ഈസ്റ്റ് ബംഗാളിൽ പുതിയ വിദേശതാരം. ഉസ്ബെക്കിസ്ഥാൻ മിഡ്ഫീൽഡർ ദിൽഷോദ് ഷെറോഫെഡിനോവാണ് ഈസ്റ്റ് ബംഗാളിൽ പുതുതായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്ത ഡിഫൻസീവ് മിഡ്ഫീൽഡർ ബാസി അർമണ്ടിന് പകരക്കാരനായാണ് ദിൽഷോദ് എത്തിയിരിക്കുന്നത്.

അവസാന രണ്ട് വർഷമായി മലേഷ്യൻ ക്ലബായ ടി ടീമിൽ കളിക്കുകയാണ് ദിൽഷോദ്. മുമ്പ് ഉസ്ബെക്കിസ്ഥാൻ അണ്ടർ 23 ടീമിൽ കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്ത ബാസി അർമണ്ട് മിനേർവ പഞ്ചാബിൽ സൈൻ ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial