പരിശീലകൻ മാറിയിട്ടും രക്ഷയില്ല, ഈസ്റ്റ് ബംഗാൾ ആരോസിനോടും പരാജയപ്പെട്ടു

- Advertisement -

ഈസ്റ്റ് ബംഗാളിന്റെ കഷ്ട കാലം തീരുന്നില്ല. ഇന്ന് ഇന്ത്യൻ ആരോസ് ആണ് ഈസ്റ്റ് ബംഗാളിനെ പാാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യൻ ആരോസ് വിജയിച്ചത്. വിക്രം പ്രതാപ് സിംഗാണ് ഇന്ത്യൻ ആരോസിന്റെ വിജയ ഗോൾ നേടിയത്. 59ആം മിനുട്ടിലായിരുന്നു ഗോൾ.

തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഈസ്റ്റ് ബംഗാൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല‌. അവസാനം ഈസ്റ്റ് ബംഗാൾ താരം ജിമിനെസ് ചുവപ്പ് കൂടെ കണ്ടതോടെ ഈസ്റ്റ് ബംഗാൾ പോരാട്ടം അവസാനിച്ചു. ആരോസിന്റെ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. അവസാന സ്ഥാനത്താണ് ആരോസ് ഇപ്പോഴും ഉള്ളത്. ഈസ്റ്റ് ബംഗാൾ മൂന്ന് ജയങ്ങളുമായി ആറാമതും നിൽക്കുന്നു.

Advertisement