ഈസ്റ്റ് ബംഗാൾ യുവതാരം ബിദ്യാസാഗർ ഇനി ട്രാവുവിൽ

പുതിയ ഐലീഗ് സീസണ് മുന്നോടിയായി ഒരു സൈനിങ് കൂടെ ട്രാവു പൂർത്തിയാക്കി . ഈസ്റ്റ് ബംഗാളിന്റെ യുവതാരമായ ബിദ്യാസാഗർ ആണ് ട്രാവുവുമായി കരാർ ഒപ്പുവെച്ചത്. 22കാരനായ താരം ഈസ്റ്റ് ബംഗാളിൽ അധികം അവസരം ലഭിക്കാത്തതിനാലാണ് ക്ലബ് വിട്ടത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത ഫുട്ബോൾ ലീഗിലും ഡ്യൂറണ്ട് കപ്പിലും മികച്ച പ്രകടനം നടത്തി എങ്കിലും താരത്തിന് ഐലീഗിൽ അധികം അവസരം ലഭിച്ചില്ല.

ഡ്യൂറണ്ട് കപ്പിൽ അഞ്ചു ഗോളുകൾ നേടാൻ ബിദ്യാസാഗറിനായിരുന്നു. 2016 മുതൽ ഈസ്റ്റ് ബംഗാളിന്റെ അക്കാദമിയിൽ ബിദ്യാസാഗർ ഉണ്ട്. താരം ട്രാവു അക്കാദമിയിൽ മികവ് തെളിയിച്ചതിനു ശേഷമായിരുന്നു ഈസ്റ്റ് ബംഗാൾ അക്കാദമിയിലേക്ക് എത്തിയത്.

Previous article“ബാഴ്സലോണയുടെ പ്രശ്നം വാർ അല്ല, അവർ കളിക്കുന്ന മോശം ഫുട്ബോൾ ആണ്”
Next articleഎ ടി കെ മോഹൻ ബഗാൻ!! ക്ലബിന്റെ പുതിയ പേര്, ജേഴ്സിയും ലോഗോയും ബഗാന്റേത്!