“ബാഴ്സലോണയുടെ പ്രശ്നം വാർ അല്ല, അവർ കളിക്കുന്ന മോശം ഫുട്ബോൾ ആണ്”

- Advertisement -

വാർ കാരണം ആണ് ബാഴ്സലോണ ലീഗിൽ രണ്ടാം സ്ഥാനത്ത് ആയത് എന്ന ആരോപണങ്ങൾ ശരിയല്ല എന്ന് ബാഴ്സലോണ ഇതിഹാസം റിവാൾഡോ. ബാഴ്സലോണയുടെ പ്രശ്നം വാർ അല്ല. മറിച്ച അവര് കളിക്കുന്ന ഫുട്ബോൾ ആണെന്നും റിവാൾഡോ പറഞ്ഞു. ബാഴ്സലോണ പ്രസിഡന്റ് എല്ലാം വാറിന്റെ തലയിൽ ഇട്ട് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ് എന്നും റിവാൾഡോ പറഞ്ഞു.

വാറിനും റഫറിയിങ് തീരുമാനങ്ങൾക്കും പ്രശ്നമുണ്ട്. എന്നാൽ അത് റയലിനെ പിന്തുണക്കയുകാണെന്ന വാദങ്ങൾ ശരിയല്ല. ബാഴ്സലോണ ഇത്ര മോശം ഫുട്ബോൾ കാഴ്ചവെക്കുന്ന സമയത്ത് വാറിനെ കുറ്റം പറയുന്നത് ശരിയല്ല എന്നും റിവാൾഡോ പറഞ്ഞു. നാലാഴ്ച മുമ്പ് വരെ ലീഗിൽ ഒന്നാമത് ഉണ്ടായിരുന്ന ക്ലബ് വെറും വാർ കൊണ്ടല്ല രണ്ടാമത് ആയത് എന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് ക്ലബ് അവരുടെ പഴയ ശൈലിയിൽ കളിക്കാൻ തുടങ്ങണം എന്നും അദ്ദേഹം പറഞ്ഞു.

Advertisement