ഈസ്റ്റ് ബംഗാൾ ഹോം മത്സരങ്ങൾ ഇത്തവണ കല്യാണി സ്റ്റേഡിയത്തിൽ

Newsroom

ഇത്തവണ ഈസ്റ്റ് ബംഗാളിന്റെ ലീഗ് മത്സരങ്ങൾ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കില്ല. എ ഐ എഫ് എഫിന്റെയും സാൾട്ട് ലേക്ക് സ്റ്റേഡിയം അധികൃതരുടെയും വ്യവസ്ഥകളിലെ പ്രശ്നം കാരണമാണ് സാൾട്ട് ലേക് സ്റ്റേഡിയത്തിൽ കളിക്കേണ്ടതില്ല എന്ന് ഈസ്റ്റ് ബംഗാൾ തീരുമാനിച്ചത്. കൊൽക്കത്തയിൽ തന്നെയുള്ള കല്യാണി സ്റ്റേഡിയമാകും ഈസ്റ്റ് ബംഗാളിന്റെ ഹോം മത്സരങ്ങൾക്ക് ഇത്തവണ വേദിയാവുക.

മോഹൻ ബഗാനെതിരെയുള്ള മത്സരം ഒഴികെ ബാക്കി എല്ലാ മത്സരങ്ങളും കല്യാണി സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ഈസ്റ്റ് ബംഗാൾ എ ഐ എഫ് എഫിനോട് അപേക്ഷിച്ചു. മോഹൻ ബഗാനെതിരായ കൊൽക്കത്ത ഡെർബി സാൾട്ട് ലേക്കിൽ വെച്ച് തന്നെയാകും നടക്കുക. കല്യാണി സ്റ്റേഡിയം ആയതിൽ രാത്രി മത്സരങ്ങൾ നടക്കില്ല. പകരം എല്ലാ കിക്കോഫും 5 മണിക്ക് ആക്കാനും ഈസ്റ്റ് ബംഗാൾ അപേക്ഷ നൽകി.