ഈസ്റ്റ് ബംഗാളിനെയും തോൽപ്പിച്ച് ചെന്നൈ സിറ്റിയുടെ ജൈത്രയാത

- Advertisement -

ചെന്നൈ സിറ്റി തങ്ങളുടെ ഐലീഗ് സീസണിലെ മികച്ച തുടക്കം തുടരുകയാണ്. ഇന്ന് കൊൽക്കത്തയിൽ ചെന്ന് സാക്ഷാൽ ഈസ്റ്റ് ബംഗാളിനെ തന്നെ ചെന്നൈ സിറ്റി പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെന്നൈ സിറ്റിയുടെ വിജയം. രണ്ട് സ്പാനിഷ് താരങ്ങക്കുടെ മികവിലായിരുന്നു ചെന്നൈ സിറ്റിയുടെ വിജയം.

കളിയുടെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ആദ്യ ഗോൾ ചെന്നൈ സിറ്റി നേടിയത്. അസാധ്യം എന്ന് തോന്നിപ്പിച്ച ഒരു ഫ്രീകിക്ക് വലയിൽ എത്തിച്ചു കൊണ്ട് സ്പാനിഷ് താരം സാൻഡ്രോ ആയിരുന്നു ചെന്നൈ സിറ്റിക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചു. മനോഹരമായ നീക്കത്തിനൊടുവിൽ എസ്കേഡ ആയിരുന്നു ഈസ്റ്റ് ബംഗാളിന്റെ സമനില നേടിയത്.

കളിയുടെ 87ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ചെന്നൈ സിറ്റിയുടെ വിജയ ഗോൾ. ബോക്സിൽ ഒറ്റക്ക് മുന്നേറുകയായിരുന്ന യേസുരാജിനെ ഈസ്റ്റ് ബംഗാൾ കീപ്പർ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി. സ്പാനിഷ് താരം നെസ്റ്റർ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് വിജയം ഉറപ്പാക്കിയത്. ജയം ലീഗിൽ ചെന്നൈ സിറ്റിയെ ഒന്നാമത് തന്നെ നിലനിർത്തി. നാലു മത്സരങ്ങളിൽ നിന്ന് 10 പോയന്റാണ് ചെന്നൈ സിറ്റിക്ക് ഉള്ളത്.

Advertisement