ദിപാന്ത ഡിക ഇനി റിയൽ കാശ്മീരിൽ

Img 20201019 132138

കാമറൂൺ സ്ട്രൈകർ ദിപാന്ത ഡികയെ റിയൽ കാശ്മീർ സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് ഡികയെ കാശമീർ സൈൻ ചെയ്തത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിക്ക് വേണ്ടി ആയിരുന്നു ഡിക കളിച്ചിരുന്നത്. പഞ്ചാബിന് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടാൻ ഡികയ്ക്ക് ആയിരുന്നു. ഡികയുടെ വരവ് റിയൽ കാശ്മീരിന്റെ അറ്റാക്കിനെ കരുത്തുറ്റതാക്കും‌.

മുമ്പ് നിരവധി ഇന്ത്യൻ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട് ഡിക. മോഹൻ ബഗാനു വേണ്ടി രണ്ട് സീസണുകളോളം കളിച്ചിരുന്നു. ഷില്ലോങ് ലജോങ്, ഡി എസ് കി ശിവജിയൻസ്, മൊഹമ്മദൻ സ്പോർടിങ് എന്നീ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്.

Previous articleഅമിത് മിശ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
Next articleടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ താരവുമായി കരാറിലെത്തി ബിഗ് ബാഷ് ഫ്രാഞ്ചൈസി