കൊറോണ വ്യാപനം ഐ ലീഗ് നിർത്തിവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് ക്ലബുകൾക്ക് ഇടയിൽ കൊറോണ വ്യാപിച്ചതോടെ ഐ ലീഗ് നിർത്തിവെക്കാൻ തീരുമാനം ആയി. റിയൽ കാശ്മീർ, ശ്രീനിധി ഡെക്കാൻ, മൊഹമ്മദൻസ് എന്നീ ടീമുകളുടെ ക്യാമ്പിലാണ് കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. ബയോ ബബിളിൽ ആയിട്ടും കൊറോണ വന്നത് ലീഗ് അധികൃതരിൽ വലിയ ആശങ്ക ഉണ്ടാക്കി. തൽക്കാലം ഒരാഴ്ച കാലത്തേക്ക് ലീഗ് നിർത്തിവെക്കാൻ തീരുമാനിച്ചു. ക്ലബുകൾ ബയോബബിളിൽ തന്നെ തുടരണം.അടുത്ത ആഴ്ച അവലോകന യോഗം ചേർന്ന് കളി പുനരാരംഭിക്കുന്നത് തീരുമാനിക്കും. ജനുവരി 6 മുതൽ ലീഗ് പുനരാരംഭിക്കാൻ ആകും എന്നാണ് ഇപ്പോൾ എ ഐ എഫ് എഫ് കരുതുന്നത്‌. കഴിഞ്ഞ ആഴ്ച ആയിരുന്നു ഐ ലീഗ് ആരംഭിച്ചത്.