ഗോകുലത്തിനോട് തോറ്റതിന് പിന്നാലെ ചർച്ചിൽ ബ്രദേഴ്സ് പരിശീലകൻ പുറത്ത്

TAIPEI, TAIWAN - MAY 02: Team manager Fernando Jose Bernardo Tavares of Benfica Macau talks to media prior to the AFC Cup 2018 Group I match between Hang Yuen FC (TPE) and Benfica Macau (MAC) at Fujen University Stadium on 02 May 2018, in New Taipei City, Taiwan. (Photo by Power Sport Images/Getty Images)
- Advertisement -

ചർച്ചിൽ ബ്രദേഴ്സ് പരിശീലകൻ ബെർണാഡോ ടവാരെസിനെ ക്ലബ് ജോലിയിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ ലീഗ് മത്സരത്തിൽ ഗോകുലത്തോട് കൂടെ പരാജയപ്പെട്ടതോടെയാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനത്തിൽ ക്ലബ് എത്തിയത്. ഈ സീസൺ വലിയ പ്രതീക്ഷകളോടെയാണ് ചർച്ചിൽ ആരംഭിച്ചത് എങ്കിലും അവരുടെ ലക്ഷ്യത്തിൽ ഒന്നും എത്താൻ ക്ലബിനായില്ല.

ഇപ്പോൾ ലീഗ് അവസാന ഘട്ടത്തിൽ എത്തുമ്പോൾ ലീഗിൽ എട്ടാം സ്ഥാനത്താണ് ചർച്ചിൽ ഉള്ളത്. ലീഗിൽ ഇതുവരെ ആകെ 6 മത്സരങ്ങൾ മാത്രമെ ഗോവൻ ക്ലബിന് നേടാൻ ആയിട്ടുള്ളൂ. ടെവരസിന് പകരക്കാരനായി ആരെയും ഇപ്പോൾ ചർച്ചിൽ കണ്ടെത്തിയിട്ടില്ല. തൽക്കാലം സ്പോർടിംഗ് ഗോവ പരിശീലകൻ മാത്യു കോസ്റ്റയാകും ചർച്ചിലിനെ നയിക്കുക.

Advertisement