മാർഷ്യലിന് പരിക്ക്, യൂറോപ്പ ലീഗിൽ കളിക്കില്ല

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്റണി മാർഷ്യൽ ഇന്ന് കളത്തിൽ ഇറങ്ങില്ല. പരിക്കാണ് മാർഷ്യലിന് പ്രശ്നമായിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിനിടയിലേറ്റ പരിക്ക് കാരണമാണ് മാർഷ്യൽ ഇന്ന് കളിക്കാൻ ഇല്ലാത്തത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു. ഇന്ന് എവേ മത്സരത്തിൽ ഓസ്ട്രിയൻ ക്ലബായ ലാസ്കിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്.

കഴിഞ്ഞ കളിയിലെ ഗോളടക്കം മികച്ച ഫോമിലായിരുന്നു മാർഷ്യൽ ഉണ്ടായിരുന്നത്. സിറ്റിക്കെതിരായ മത്സരത്തിനിടയിൽ എഡേഴ്സണുമായി കൂട്ടിയിടിച്ചാണ് മാർഷ്യലിന് പരിക്കേറ്റത്. താരം ഇന്ന് കളിക്കില്ല എന്നും എന്നാൽ ഞായറാഴ്ച ടീമിനൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും ഒലെ പറഞ്ഞു. മാർഷ്യലിന്റെ അഭാവത്തിൽ ഇഗാളോയ്ക്കും ഗ്രീൻവുഡിനുമാകും അറ്റാക്കിംഗ് ചുമതല

Advertisement