ബെയ്ലിന് ഗോൾ, സ്പർസ് എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ

20210126 071652

എഫ് എ കപ്പിൽ സ്പർസും മുന്നോട്ട്. ഇന്നലെ നടന്ന മത്സരത്തിൽ വൈകൊമ്പെ വാണ്ടറേഴ്സിനെ ആണ് സ്പർസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സ്പർസിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സ്പർസിന്റെ വിജയം. 2013ന് ശേഷം ആദ്യമായി ബെയ്ല് ഒരു എഫ് എ കപ്പ് ഗോൾ നേടുന്നതും ഇന്നലെ കാണാൻ ആയി.

25ആം മിനുട്ടിൽ ഒനെയ്ഡിന്മ ആയിരുന്നു വൈകൊമ്പെയ്ക്ക് ലീഡ് നൽകിയത്‌. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മികച്ച ഒരു ഫിനിഷിലൂടെ ബെയ്ല് സ്പർസിനെ സമനിലയിലേക്ക് കൊണ്ട് വന്നു‌‌. അവസാന നാലു മിനുട്ടുകളിൽ ആണ് ബാക്കി ഗോളുകൾ വന്നത്. 86ആം മിനുട്ടിൽ വിങ്ക്സ് സ്പർസിന് ലീഡ് നൽകി. പിന്നെ 87ആം മിനുട്ടിലും 90ആം മിനുട്ടിലും എൻഡോമ്പലെ ഗോൾ നേടി‌. സ്പർസ് അഞ്ചാം റൗണ്ടിൽ എവർട്ടണെ ആകും നേരിടുക.

Previous articleസുദേവയെയും തോൽപ്പിച്ച് ചർച്ചിൽ ഐ ലീഗിൽ ഒന്നാമത് തന്നെ
Next articleറയൽ മാഡ്രിഡിൽ ഒരു താരംകൂടെ കൊറോണ പോസിറ്റീവ്