ചർച്ചിൽ ബ്രദേഴ്സ് കുതിപ്പ് തുടരുന്നു, ഐസാളിനെ തകർത്തു

Newsroom

ഐലീഗിലെ തങ്ങളുടെ അപരാജിത കുതിപ്പ് ചർച്ചിൽ ബ്രദേഴ്സ് തുടരുന്നു. ഇന്ന് ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ ഐസാളിനെ നേരിട്ട ചർച്ചിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഈ സീസണിൽ കിരീടത്തിനായി തങ്ങളും പോരാട്ടത്തിൽ ഉണ്ടാകും എന്ന സന്ദേശം നൽകുന്ന തീർത്തും ഏകപക്ഷീയ മത്സരമായിരുന്നു ഇന്ന് ഗോവയിൽ കണ്ടത്.

ആദ്യ 24 മിനുട്ടിൽ തന്നെ ചർച്ചിൽ ബ്രദേഴ്സ് ഇന്ന് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ചർച്ചിലിനായി ഇന്ന് നാലു പേരാണ് ഗോൾ നേടിയത്. ഔചോ, ഗുരുങ്, വോൽഫെ, പ്ലാസ എന്നിവരാണ് ചർച്ചിലിന്റെ സ്കോറേഴ്സ്. പ്ലാസ ഇന്നത്തെ ഗോളോടെ തന്റെ ലീഗിലെ ഗോളുകളുടെ എണ്ണം 7 ആക്കി ഉയർത്തി. പ്ലാസയാണ് ലീഗിലെ ടോപ്പ് സ്കോറർ. ക്രോമയാണ് ഐസാളിന്റെ ആശ്വാസ ഗോൾ നേടിയത്.

ആറു മത്സരങ്ങളിൽ 10 പോയന്റുമായി ലീഗിൽ ചർച്ചിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്.