ചർച്ചിൽ ബ്രദേഴ്സിന് തുടർച്ചയായ അഞ്ചാം വിജയം

Img 20220426 172053

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് രാജസ്ഥാൻ യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ വിജയിച്ചത്. ഇന്ന് ആദ്യ പകുതിയിൽ തന്നെ ചർച്ചിൽ രണ്ട് ഗോളിന് മുന്നിൽ എത്തിയിരുന്നു‌. 23ആം മിനുട്ടിൽ ടർസ്നോവിന്റെ ഒരു റോക്കറ്റ് ഷോട്ടാണ് ആദ്യം ലീഡ് നൽകിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു സെൽഫ് ഗോൾ രണ്ടാം ഗോളും നൽകി ‌

രണ്ടാം പകുതിയിൽ പ്രിയന്ത് സിങിലൂടെ ഒരു ഗോൾ മടക്കി എങ്കിലും ഫലം ഉണ്ടായില്ല. ചർച്ചിൽ 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഉള്ളത്‌‌. അവരുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. അവസാന ഏഴ് മത്സരങ്ങളിൽ ചർച്ചിൽ പരാജയപ്പെട്ടിട്ടില്ല.

Previous articleഅറോഹോക്ക് 1 ബില്യന്റെ റിലീസ്, ബാഴ്സയിൽ പുതിയ കരാർ
Next articleകിഡ്സിനെതിരെ തൃപ്പൂണിത്തുറ സിസിയ്ക്ക് 88 റൺസ് വിജയം