കിഡ്സിനെതിരെ തൃപ്പൂണിത്തുറ സിസിയ്ക്ക് 88 റൺസ് വിജയം

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് ഗ്രൂപ്പ് സി മത്സരത്തിൽ കിഡ്സിനെതിരെ മികച്ച വിജയവുമായി തൃപ്പൂണിത്തുറ സിസി. ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ സിസി 30 ഓവറിൽ 167/8 എന്ന സ്കോര്‍ നേടിയപ്പോള്‍ എതിരാളികളെ 21.2 ഓവറിൽ 79 റൺസിന് പുറത്താക്കി 88 റൺസിന്റെ വിജയം ടീം നേടുകയായിരുന്നു.

ആകാശ് ബാബു അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ സിഎസ് സൂരജ്, ശ്രീഹരി നായര്‍ എന്നിവര്‍ തൃപ്പൂണിത്തുറ സിസിയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി. 21 റൺസ് നേടി അലന്‍ അലക്സ് കിഡ്സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ബിജു നാരായാണന്‍ പുറത്താകാതെ 16 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറയ്ക്ക് വേണ്ടി സഞ്ജീവ് സതീഷന്‍ 43 റൺസും ജോസ് എസ് പേരയിൽ 27 റൺസും നേടി. സിഎച്ച് അഭിരാം 24 റൺസും നേടിയാണ് ടീമിനെ 167 റൺസിലേക്ക് എത്തിച്ചത്. കിഡ്സിന് വേണ്ടി കൃഷ്ണന്‍ ദേവന്‍ മൂന്ന് വിക്കറ്റും അലന്‍ അലക്സ്, ഉണ്ണി കൃഷ്ണന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Akashbabu

അകാശ് ബാബു ആണ് കളിയിലെ താരം.