അവസാന നിമിഷം ഗോളിൽ വിജയിച്ച് ചർച്ചിൽ ബ്രദേഴ്സ്

20210218 210501

ഐലീഗിൽ അപരാജിത കുതിപ്പ് നടത്തുന്ന ചർച്ചിൽ ബ്രദേഴ്സ് മറ്റിരു വിജയം കൂടെ നേടി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. ഇന്ന് ചെന്നൈ സിറ്റിയെ നേരിട്ട ചർച്ചിൽ ബ്രദേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. 95ആം മിനുട്ടിൽ ആയിരുന്നു ചർച്ചിൽ ബ്രദേഴ്സിന്റെ വിജയ ഗോൾ വന്നത്. ഇന്ന് മത്സരത്തിൽ 49ആം മിനുട്ടിൽ ലുക മാജ്കനാണ് ചർച്ചിലിന് ലീഡ് നൽകിയത്.

65ആം മിനുട്ടിൽ ഒരു പെനാൾട്ടി ചെന്നൈ സിറ്റിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. പിന്നീടാണ് ഇഞ്ച്വറി ടൈമിൽ വീണ്ടും ലുക ഗോൾ നേടിയത്. ഒരു ഹെഡറിലൂടെ ആയിരുന്നു ലുകയുടെ വിജയ ഗോൾ. ഈ വിജയത്തോടെ ചർച്ചിൽ ബ്രദേഴ്സ് എട്ടു മത്സരങ്ങളിൽ നിന്ന് 16 പോയിന്റിൽ എത്തി. ഇനി ലീഗിൽ ആദ്യ ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ ചർച്ചിൽ ഒന്നാമത് നിൽക്കുകയാണ്.

Previous articleനോർത്ത് ഈസ്റ്റിന് അവസാന നിമിഷം സമനില
Next articleബ്രൂണോ മാജിക്ക് തുടരുന്നു, റയൽ സോസിഡാഡിനെ നിലംപരിശാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്