പുതിയ ഐ ലീഗ് സീസണായി ഒരുങ്ങുന്ന ചർച്ചിൽ ബ്രദേഴ്സ് ഒരു വിദേശ സൈനിംഗ് പൂർത്തിയാക്കി. സ്ലൊവേനിയൻ ഫോർവേഡായ ലുക മകെൻ ആണ് ചർച്ചിൽ ബ്രദേഴ്സിൽ എത്തിയിരിക്കുന്നത്. താരം ക്ലബുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. സ്ലൊവേനിയക്ക് പുറത്ത് ഇതാദ്യമായാണ് ലുക ഫുട്ബോൾ കളിക്കാൻ വരുന്നത്. ഇതുവരെ സ്ലൊവേനിയൻ ഒന്നാം ഡിവിഷനിലെ പല ക്ലബുകൾക്ക് വേണ്ടിയുമാണ് താരം കളിച്ചിരുന്നത്. 31കാരനായ താരം സ്ലൊവേനിയൻ ക്ലബുകളായ Gorica, Krka, Triglav Kranj, Koper, Rudar Velenje എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മുമ്പ് സ്ലൊവേനിയ അണ്ടർ 21 ടീമിലും താരം കളിച്ചിരുന്നു.