ഒരു മത്സരം മാത്രം ബാക്കി ചർച്ചിൽ ബ്രദേഴ്സ് ഒന്നാമത്

20210224 172126
- Advertisement -

ഐലീഗിൽ അപരാജിത കുതിപ്പ് നടത്തുന്ന ചർച്ചിൽ ബ്രദേഴ്സ് മറ്റൊരു വിജയം കൂടെ നേടി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. ഇന്ന് നെരോകയെ നേരിട്ട ചർച്ചിൽ ബ്രദേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 77ആം മിനുട്ടിൽ സുനിഗയിലൂട്ർ ആയിരുന്നു ചർച്ചിൽ ബ്രദേഴ്സിന്റെ വിജയ ഗോൾ വന്നത്.

ഈ വിജയത്തോടെ ചർച്ചിൽ ബ്രദേഴ്സ് 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റിൽ എത്തി. ഇനി ലീഗിൽ ആദ്യ ഘട്ടത്തിൽ ഒരു മത്സരം മാത്രം ശേഷിക്കെ ചർച്ചിൽ ഒന്നാമത് നിൽക്കുകയാണ്. അവസാന മത്സരത്തിൽ ഗോകുലം കേരളയെ ആണ് ചർച്ചിൽ ബ്രദേഴ്സ് നേരിടേണ്ടത്.

Advertisement