ചെന്നൈ സിറ്റി പരിശീലകൻ അക്ബർ നവാസ് ക്ലബ് വിട്ടു

20201026 201223
- Advertisement -

ചെന്നൈ സിറ്റിയെ അവസാന രണ്ടു സീസണുകളിലും നയിച്ച പരിശീലകനായ അക്ബർ നവാസ് ക്ലബ് വിട്ടു. അക്ബർ നവാസ് ക്ലബ് വിട്ടതായി ചെന്നൈ സിറ്റി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന്റെ ഭാവിക്കായി എല്ലാ ആശംസകളും നേരുന്നതായും ക്ലബ് പറഞ്ഞു‌. ഒരു സീസൺ മുമ്പ് ചെന്നൈ സിറ്റിയെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് നവാസ്.

കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിയുടെ പ്രധാന താരങ്ങളെല്ലാ ക്ലബ് വിട്ടത് ചെന്നൈ സിറ്റിയെ ഐ ലീഗിൽ തളർത്തിയിരുന്നു. സിംഗപ്പൂർ സ്വദേശിയായ അലി അക്ബർ നവാസ് സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചു പോകും. മുമ്പ് അദ്ദേഹം ഫിലിപ്പീൻസിൽ ഗ്ലോബൽ കെബു ക്ലബിന്റെ പരിശീലകനായിരുന്നു. സിംഗപൂരിലെ വലിയ ക്ലബായ ടാംബൈൻസ് റോവേഴ്സിനെയും പരശീലിപ്പിച്ചിട്ടുണ്ട്.

Advertisement