ഐ ലീഗ് ക്ലബുകളുടെ എ ഐ എഫ് എഫുമായുള്ള പോരാട്ടത്തിലും പ്രതിസന്ധികൾ ഉയരുന്നു. ഐ ലീഗ് ക്ലബുകളായ റിയൽ കാശ്മീരും ചെന്നൈ സിറ്റിയും സൂപ്പർ കപ്പിൽ കളിച്ചതോടെ വ്യക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോൾ രൂക്ഷമായ രീതിയിൽ തന്നെ പുറത്ത് വന്നു. ചെന്നൈ ക്ലബ് ഉടമായ രോഹിത് ഇപ്പോൾ സമരം ചെയ്യുന്ന ഐലീഗ് ക്ലബുകളെ വിമർശിച്ച് എത്തിയിരിക്കുകയാണ്.
തങ്ങൾ ഒന്നാം ഡിവിഷനിലേ കളിക്കൂ എന്ന് തീരുമാനിച്ചല്ല ക്ലബുണ്ടാക്കിയത്. സെക്കൻഡ് ഡിവിഷനിലേക്ക് ഐലീഗിനെ മാറ്റിയാൽ അവിടെ കളിക്കും. ഡിവിഷൻ എന്നത് നമ്പർ മാത്രമാണ്. രോഹിത് പറഞ്ഞു. ഐസാൾ എഫ് സി മുമ്പ് ചെയ്തത് പോലെ സത്യാഗ്രഹം ഇരിക്കാനോ, മിനേർവയെ പോലെ മത്സരങ്ങൾ ബഹിഷ്കരിക്കാനോ തന്റെ ടീമിനെ കിട്ടില്ല എന്നും രോഹിത് പറഞ്ഞു. സൂപ്പർ കപ്പിൽ ഇപ്പോൾ പ്രീക്വാർട്ടറിൽ എത്തിയിരിക്കുകയാണ് ചെന്നൈ സിറ്റി.
ഐലീഗിലെ ഇതിഹാസ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഒക്കെ ഐലീഗിനായി നിലപാട് എടുക്കുമ്പോഴാണ് ചെന്നൈ സിറ്റിയുടെ ഈ നടപടി.