ചെന്നൈ സിറ്റിക്ക് കിരീടത്തിലേക്കുള്ള വഴി കാട്ടി മോഹൻ ബഗാൻ, ഇനി നാലു പോയന്റ് മാത്രം

ഇന്ന് മോഹൻ ബഗാൻ ചെന്നൈ സിറ്റിയോട് ദയനീയ പരാജയം ഏറ്റു വാങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയം ബഗാൻ ഏറ്റു വാങ്ങി ചെന്നൈ സിറ്റിക്ക് കിരീടത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന് കിരീട സാധ്യത ഉള്ളത് കൊണ്ട് വൈരികളായ മോഹൻ ബഗാൻ ചെന്നൈ ജയിച്ചോട്ടെ എന്ന് കരുതിയത് പോലെ ആയിരുന്നു ഇന്നത്തെ പ്രകടനം.

കരുത്തരായ ബഗാൻ വെറും 29 മിനുട്ടിനുള്ളിൽ തന്നെ 3 ഗോളിന് പിറകിൽ പോയി. മാൻസി, നെസ്റ്റർ, സാൻഡ്രോ എന്നിവരാണ് ഇന്ന് ചെന്നൈ സിറ്റിക്കായി ഗോളുകൾ നേടുയത്. കളിയിലേക്ക് തിരികെ വരാൻ കാര്യമായ ശ്രമങ്ങൾ ഒന്നും ബഗാൻ നടത്തിയില്ല. വില്ല്യമിലൂടെ ഒരു ഗോൾ മടക്കി എങ്കിലും അതിനുമപ്പുറം ബഗാൻ മുന്നേറിയില്ല‌. രണ്ട് ചുവപ്പ് കാർഡുകളും കളിയിൽ പിറന്നിരുന്നു.

ഈ ജയത്തോടെ ചെന്നൈ സിറ്റിക്ക് ലീഗിൽ 40 പോയന്റായി. ഇനി അവസാന രണ്ടു മത്സരങ്ങളിൽ നിന്ന് നാലു പോയന്റ് മതിയാകും ചെന്നൈ സിറ്റിക്ക് കിരീടം ഉയർത്താൻ. ഈസ്റ്റ് ബംഗാൾ പോയന്റ് നഷ്ടപ്പെടുത്തുക ആണെങ്കിൽ അത്രയും പോയന്റ് ഇല്ലാതെ തന്നെ ചെന്നൈ കിരീടം നേടും.

Previous articleടി20യിൽ അപൂർവ നേട്ടവുമായി ഇഷാൻ കിഷൻ
Next articleരാഹുലിന്റെ മികച്ച തുടക്കത്തിനു ശേഷം ഇഴഞ്ഞ് നീങ്ങി ഇന്ത്യ, നേടിയത് 126 റണ്‍സ്