ടി20യിൽ അപൂർവ നേട്ടവുമായി ഇഷാൻ കിഷൻ

specialdesk

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ക്രിക്കറ്റിൽ ഒരു അപൂർവ നേട്ടത്തിന് അര്ഹനായിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായിരിക്കുയാണ് ഇഷാൻ. സെയ്ദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ മണിപ്പൂരിന് എതിരെ സെഞ്ച്വറി നേടിയതോടെയാണ് ഇഷാൻ ഈ നേട്ടം കൈവരിച്ചത്.

62 പന്തിൽ 113 റൺസ് ആണ് ഇഷാൻ കിഷൻ അടിച്ചു കൂട്ടിയത്. 12 ഫോറുകളും 5 സിക്സുകളും ഇഷാൻ കിഷൻ ഈ ഇന്നിങ്സിൽ നേടി. ജാർഖണ്ഡ് മത്സരത്തിൽ മണിപ്പൂരിനെ 121 റൺസ് തോൽപ്പിചു.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിന് എതിരെ നടന്ന മത്സരത്തിലും 20കാരനായ ഇഷാൻ കിഷൻ സെഞ്ച്വറി നേടിയിരുന്നു. 100 റണ്സെടുത്തു പുറത്താവാതെ നിൽക്കുകയായിരുന്നു ഇഷാൻ കിഷൻ.