ചെന്നൈ സിറ്റിയെയും തോൽപ്പിച്ച് ഐസാൾ

20210320 220355
- Advertisement -

ഐലീഗിൽ ഐസാളിന് ഒരു വിജയം കൂടെ. ഇന്ന് ചെന്നൈ സിറ്റിയെ തോൽപ്പിച്ചതോടെ ഐസാൾ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്ന് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഐസാൾ സ്വന്തമാക്കിയത്. തീർത്തു ഐസാളിന്റെ ആധിപത്യമാണ് ഇന്ന് കൊൽക്കത്തയിൽ കണ്ടത്. ബ്രാണ്ടൻ ഇരട്ട ഗോളുകളുമായി ഇന്ന് ഐസാളിന്റെ വിജയശില്പി ആയി.

21ആം മിനുട്ടിൽ ആയിരുന്നു ബ്രാണ്ടന്റെ ആദ്യ ഗോൾ. ലാൽറംസംഗയുടെ പാസ് സ്വീകരിച്ച് ഒരു ടൈറ്റ് ആങ്കിളിൽ നിന്നായിരുന്നു ബ്രാണ്ടന്റെ ഫിനിഷ്. 36ആം മിനുട്ടിൽ ഒറ്റു ഫ്രീകിക്കിൽ ഇന്ന് ഹെഡറിലൂടെ ഡേവിഡ് ലാലൻസങ്ക ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രാണ്ടന്റെ രണ്ടാം ഗോൾ ഐസാളിന്റെ വിജയം ഉറപ്പിച്ചു. 90ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഇക്ബാൽ ആണ് ചെന്നൈ സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത്.

ഈ വിജയം ഐസാളിനെ 21 പോയിന്റുമായി റിലഗേഷൻ ബാറ്റിലിൽ ഒന്നാം സ്ഥാനത്ത് നിർത്തുന്നു. ഇനി ഒരു ലീഗ് മത്സരം മാത്രമാണ് ബാക്കി.

Advertisement