ചർച്ചിലിനോടും തോറ്റ് ഗോകുലം അവസാന സ്ഥാനത്ത്

ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോൽവി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന നാടകീയത നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മുൻ ചാംപ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഗോകുലം കേരളയെ തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ ലീഡ് എടുത്ത ശേഷമാണ് ഗോകുലം തോൽവി ഏറ്റുവാങ്ങിയത്. ഇന്നത്തെ തോൽവിയോടെ ഗോകുലം കേരള എഫ്‌സി ഐ ലീഗ് പടികയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ തന്നെ ഗോകുലത്തിന്റെ വലയിൽ ചർച്ചിൽ ആദ്യ ഗോൾ നിക്ഷേപിച്ചു. ആദ്യ പകുതിയിൽ ഗോൾ മടക്കാൻ കഴിയാതിരുന്ന ഗോകുലം 58ആം മിനിറ്റിൽ ഡാനിയൽ അഡ്ഡുവിലൂടെയാണ് സമനില കണ്ടെത്തിയത്. തുടർന്ന് 70ആം മിനിറ്റിൽ ചിഗോസിയിലൂടെ ലീഡ് ഉയർത്തി എങ്കിലും ഗോകുലത്തിന്റെ ലീഡിന് 4 മിനിറ്റിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കാലുവിലൂടെ ചർച്ചിൽ സമനില പിടിച്ചു.

മത്സരം സമനിലയിൽ കലാശിക്കും എന്നു കരുതിയടത്ത് ഗോകുലത്തിന്റെ ലക്ര പന്ത് കൈ കൊണ്ട് തൊട്ടതിനാൽ റഫറി പെനാൽറ്റി വിളിക്കുകയും കോഫി അനായാസം പന്ത് വലയിൽ എത്തിക്കുകയും ചെയ്‌ത്‌ ചർച്ചിലിന് സീസണിലെ ആദ്യ വിജയം സമ്മാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial