കാമറൂൺ പ്രതിരോധനിരക്കാരൻ അമിനോ ബൗബയെ ഗോകുലം സൈൻ ചെയ്തു

Img 20210826 Wa0041

കോഴിക്കോട്, ഓഗസ്റ്റ് 26: ഗോകുലം കേരള എഫ് സി കാമറൂൺ പ്രതിരോധനിരക്കാരൻ അമിനോ ബൗബയെ സൈൻ ചെയ്തു. കാമറൂൺ നാഷണൽ ടീം, അണ്ടർ 20 ടീം എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട് അമിനോ.

30 വയസ്സുള്ള ഡിഫൻഡർ സൗദി അറേബ്യ, അൽജീരിയ, ട്യൂണിഷ്യ, ഗിനി,എന്നീ രാജ്യങ്ങളിൽ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ട്യൂണിഷ്യൻ ലീഗ് വിജയിയാണ് അമിനോ.

“അമിനോയെ സൈൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്. പരിചയ സമ്പന്നനായ കളിക്കാരനാണ്. കഴിഞ്ഞ വര്ഷത്തെ പോലെ നല്ല പ്രകടനം കാഴ്ച്ച വെയ്ക്കുവാനാണ് ഞങ്ങളൾ ശ്രമിക്കുന്നത്,” ഗോകുലം കേരള ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

“പരിചയ സമ്പന്നനായ കളിക്കാരനാണ് അമിനോ. ഈ വര്ഷം അമിനോയ്കു എല്ലാവിധ ആശംസകളും നേരുന്നു,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

Previous articleആദില്‍ റഷീദിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്
Next articleറമീസ് രാജ പുതിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍