കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം മിന്നുന്നു, മോഹൻ ബഗാൻ ലീഗിൽ ബഹുദൂരം മുന്നിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം നവൊറം നൊങ്ഡബയുടെ മികവിൽ ഐലീഗിൽ കുതിപ്പ് തന്നെ നടത്തുകയാണ് മോഹൻ ബഗാൻ. ഇന്ന് നെരോക എഫ് സിയെയും പരാജയപ്പെടുത്തിയതോടെ ലീഗിൽ ബഹുദൂരം മുന്നിൽ എത്താൻ ബഗാനായി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മോഹൻ ബഗാൻ വിജയിച്ചത്. മൂന്നിൽ രണ്ട് ഗോളുകളിലും നൊങ്ഡംബയ്ക്ക് പങ്കുണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് നവോറം ബഗാനിൽ കളിക്കുന്നത്. 27ആം മിനുട്ടിൽ ബഗാന്റെ ആദ്യ ഗോൾ നേടിയത് ഈ യുവതാരം ആയിരുന്നു. രണ്ടാം പകുതിയിൽ ബാബ നേടിയ ഗോൾ ഒരുക്കിയതും നവൊറം തന്നെ. കളിയുടെ അവസാന നിമിഷം ടർസുനോവ് ബഗാന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

ഈ വിജയത്തോടെ മോഹൻ ബഗാന് ലീഗിൽ 9 മത്സരങ്ങളിൽ നിന്ന് 20 പോയന്റായി. 14 പോയന്റുള്ള പഞ്ചാബ് എഫ് സിയാണ് രണ്ടാമത് ഉള്ളത്.

Advertisement