ഐലീഗിൽ എല്ലാ ടീമുകളും തുല്യ ശക്തർ ആണെന്ന് ഗോകുലം കേരള എഫ് സി പരിശീലകൻ ബിനോ ജോർജ്ജ്. ഐലീഗിൽ ഗോകുലം കേരള എഫ് സി ഇപ്പോൾ പോയന്റ് ടേബിളിൽ വളരെ പിറകിൽ ആണെങ്കിലും അതിൽ വലിയ കാര്യമില്ല എന്ന് ബിനോ ജോർജ്ജ് പറയുന്നു. അവസാന രണ്ടു മത്സരങ്ങളിലെ പരാജയം അപ്രതീക്ഷിതമായിരുന്നു. ഐസാളിനോടും ആരോസിനോടും പോയന്റ് നഷ്ടപ്പെടുത്തും എന്ന് കരുതിയതല്ല. എവേ മത്സരങ്ങൾ ആയിരുന്നു അതെന്നതും കടുപ്പമാക്കി. ബിനോ പറയുന്നു.
എന്നാൾ പോയന്റ് ടേബിളിലെ അവസ്ഥ രണ്ട് മത്സരങ്ങൾ വിജയിച്ചാൽ മാറാവുന്നതെ ഉള്ളൂ. ഐലീഗിന്റെ ഗതി അങ്ങനെയാണ്. എല്ലാ ടീമുകളും ഏതാണ്ട് തുല്യരാണ്. ചെറിയ പോയന്റ് വ്യത്യാസമേ എല്ലാ ടീമുകൾക്ക് ഇടയിലും ഉള്ളൂ. ബിനോ കോച്ച് പറയുന്നു. ടീമിന് അന്റോണിയോ ജർമ്മൻ പോയതിന്റെ പ്രശ്നങ്ങൾ ഇപ്പോഴും ഉണ്ട് എന്ന് ബിനോ സമ്മതിക്കുന്നു. ലോണിൽ എത്തിയ പുതിയ വിദേശ താരം സണ്ടേ ടീമുമായി ഇണങ്ങി വരുന്നേ ഉള്ളൂ എന്നും ബിനോ പറഞ്ഞു.
സണ്ടേ കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു. നാളെ കോയമ്പത്തൂരിൽ ചെന്നൈ സിറ്റിയെ നേരിടാൻ ഇരിക്കുകയാണ് ഗോകുലം കേരള എഫ് സി.