ബെംഗളൂരു യുണൈറ്റഡിന് ആദ്യ വിജയം

20201011 193136
- Advertisement -

ഐ ലീഗ് യോഗ്യത റൗണ്ടിൽ ബെംഗളൂരു യുണൈറ്റഡിന് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഗർവാൽ എഫ് സിയെ ആണ് ബെംഗളൂരു യുണൈറ്റഡ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരു യുണൈറ്റഡിന്റെ വിജയം. ആദ്യ പകുതിയിൽ വില്യം ഒപൊകു ആണ് ബെംഗളൂരുവിന് വിജയം നൽകിയ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ബവാനിപൂർ എഫ് സിയോട് ബെംഗളൂരു യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു.

മലയാളി താരം അഖിൽ രണ്ടാം പകുതിയിൽ ബെംഗളൂരുവിനു വേണ്ടി കളത്തിൽ ഇറങ്ങി.ഇന്നും പരാജയപ്പെട്ടു എങ്കിലും ഗർവാൽ എഫ് സി മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരിക്കൽ ഗോൾ പോസ്റ്റിൽ തട്ടിയാണ് അവരുടെ ഗോൾ ശ്രമം മടങ്ങിയത്. മലയാളി താരം സഫീറും അഫ്ദാലും ഇന്ന് ഗർവാളിനു വേണ്ടി കളത്തിൽ ഇറങ്ങിയിരുന്നു.

Advertisement