അരിന്ദം ഭട്ടാചാര്യ മോഹൻ ബഗാനിൽ തുടരും

20201011 181432
- Advertisement -

ഗോൾകീപ്പർ അരിന്ദം ബട്ടാചാര്യയെ എ ടി കെ മോഹൻ ബഗാനിൽ തുടരും. കഴിഞ്ഞ സീസണിൽ എ ടി കെയുടെ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമായിരുന്നു അരിന്ദം. ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ വല കാത്ത അരിന്ദം ആകെ‌ 17 ഗോളുകളെ വഴങ്ങിയിരുന്നുള്ളൂ. രണ്ട് വർഷത്തെ കരാറാണ് താരം പുതുതായി ഒപ്പുവെച്ചത്‌

മുമ്പ് അഞ്ച് വർഷത്തോളം മോഹൻ ബഗാനായി കളിച്ചിട്ടുള്ള താരത്തിന് പുതിയ ക്ലബ് ലയനത്തോടെ വീണ്ടും ബഗാൻ ജേഴ്സി അണിയാൻ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. ചർച്ചിൽ ബ്രദേഴ്സിലൂടെ ആയിരുന്നു അരിന്ദം തന്റെ സീനിയർ കരിയർ ആരംഭിച്ചത്. 2008-09 ഐ ലീഗിൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബോബ് ഹൂട്ടൻ ഇന്ത്യ കോച്ചായിരുന്ന കാലത്ത് ഇന്ത്യൻ ടീമിലും എത്തിയിട്ടുണ്ട് അരിന്ദം.

സായിലൂടെ വളർന്നു വന്ന താരം ബെംഗളൂരു എഫ് സി, പൂനെ സിറ്റി, മുംബൈ സിറ്റി എന്നീ ക്ലബുകളുടെ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 56 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Advertisement