ആസാം സ്വദേശിയായ യുവ പ്രതിഭ ബാവോറിങ്ഡാവോ ബോഡോയെ ഐലീഗ് ക്ലബായ ട്രാവു സ്വന്തമാക്കി. ഫോർവേഡ് ആയ താരം ഒഡീഷ എഫ് സിക്ക് ഒപ്പം ആയിരുന്നു അവസാനം കളിച്ചത്. 22കാരനായ താരം മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനൊപ്പവും കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പവും കളിച്ചിരുന്നു. 2018 മുതൽ 2020 വരെ താരം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു.
കേരളത്തിന്റെ മറ്റൊരു ദേശീയ ലീഗ് ക്ലബായ ഗോകുലത്തിലും താരം കളിച്ചിട്ടുണ്ട്. മുമ്പ് മിനേർവ പഞ്ചാബിലും ലോണിൽ കളിച്ചിട്ടുണ്ട്. മിനേർവയിൽ കളിച്ച സീസണിൽ മുംബൈ എഫ് സിക്കെതിരെ ബോഡോ നേടിയ ഗോൾ ഐലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററാക്കി അന്ന് ബോഡോയെ മാറ്റിയിരുന്നു.
അന്ന് ഗോൾ അടിക്കുമ്പോൾ 17 വയസ്സും മൂന്ന് മാസവും മാത്രമായിരുന്നു ബോഡോയുടെ പ്രായം. ചെന്നൈയിനൊപ്പം മുമ്പ് കളിച്ചിട്ടുള്ള താരം ഐ എസ് എല്ലിൽ ചെന്നൈയിൻ ജേഴ്സിയിൽ ആയിരുന്നു അരങ്ങേറ്റം നടത്തിയത്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗവുമായിട്ടുണ്ട് ബോഡോ.
Highlights: Baoringdao Bodo has signed for TRAU FC for the upcoming season
#TRAU #ILeague #Transfers














