ഡിഫൻഡർ ബൽവീന്ദർ സിംഗ് മൊഹമ്മദൻസിൽ

Newsroom

പുതിയ സീസണായി ഒരുങ്ങുന്ന മൊഹമ്മദൻസ് പുതിയ താരങ്ങളെ ടീമിൽ എത്തിക്കുന്നത് തുടരുകയാണ്. പഞ്ചാബ് സ്വദേശിയായ ബൽവീന്ദർ സിങാണ് മൊഹമ്മദൻസിൽ എത്തിയിരിക്കുന്നത്. ഡിഫൻഡറായ ബൽവീന്ദർ ക്ലബിൽ ഒരു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. താരം കഴിഞ്ഞ സീസണിൽ മൊഹമ്മദൻസിനൊപ്പം ഐ ലീഗ് യോഗ്യത റൗണ്ട് മത്സരങ്ങൾ കളിച്ചിരുന്നു. മുമ്പ് 2017-18 സീസണിൽ കേരള ക്ലബായ ഗോകുലം കേരളയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ആ സീസണിൽ ഗോകുലത്തിന് വേണ്ടി ആറു മത്സരങ്ങൾ താരം കളിച്ചിരുന്നു. മുമ്പ് കൊൽക്കത്ത ക്ലബായ പതചക്രയ്ക്ക് വേണ്ടി കൊൽക്കത്ത ഫുട്ബോൾ ലീഗിലും താരം ഇറങ്ങിയിട്ടുണ്ട്.